വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും കരുത്തനായ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കാന്‍ അമേരിക്കക്കാര്‍ നിരന്നു കഴിഞ്ഞു. ആദ്യ വോട്ട് ന്യൂ ഹാംഷെയറിലെ ഒരു ഉള്‍ഗ്രാമത്തില്‍ രേഖപ്പെടുത്തിയതോടെ ലോകം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ദിനത്തിന് തുടക്കമായി. ഡിക്സ്വില്ലെ നോച്ചിലെ ന്യൂ ഹാംഷെയര്‍ കമ്മ്യൂണിറ്റിയില്‍ ഹാരിസും ട്രംപും മൂന്ന് വോട്ടുകള്‍ വീതം നേടി. തിങ്കളാഴ്ച അര്‍ധരാത്രി തന്നെ ഇവിടെ പോളിങ് ആരംഭിച്ചിരുന്നു. രാജ്യത്തെ മറ്റ് പോളിംഗ് സ്റ്റേഷനുകള്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഈ ചെറിയ ഗ്രാമത്തില്‍ പോളിങ് ആരംഭിച്ചു. പതിറ്റാണ്ടുകളായി തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ തിരഞ്ഞെടുപ്പ് ദിവസം ആരംഭിക്കുക എന്നത് പതിവാണ്.
തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നടുവില്‍ അക്രോഡിയനില്‍ അവതരിപ്പിച്ച യുഎസ് ദേശീയ ഗാനത്തിന്റെ ആലാപനത്തോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
100-ല്‍ താഴെ താമസക്കാരുള്ള മുനിസിപ്പാലിറ്റികള്‍ അര്‍ദ്ധരാത്രിയില്‍ പോളിംഗ് സ്റ്റേഷനുകള്‍ തുറക്കാനും രജിസ്റ്റര്‍ ചെയ്ത എല്ലാ വോട്ടര്‍മാരും അവരുടെ പൗര ധര്‍മ്മം നിറവേറ്റി കഴിയുമ്പോള്‍ അവ അടയ്ക്കാനും ന്യൂ ഹാംഷെയറിലെ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ പ്രത്യേകം അനുവദിക്കുന്നുണ്ട്. ഡിക്സ്വില്ലെ നോച്ചിലെ നിവാസികള്‍ 2020-ല്‍ അന്നത്തെ സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഏകകണ്ഠമായി വോട്ട് ചെയ്തുിരുന്നു. 1960-ല്‍ അര്‍ദ്ധരാത്രിയിലെ വോട്ടിംഗ് ആരംഭിച്ചതിന് ശേഷം എല്ലാ വോട്ടുകളും നേടുന്ന രണ്ടാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം.
ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം മടങ്ങിവരുമോ, അതോ ചരിത്രത്തിലാദ്യമായി ഒരു വനിത അമേരിക്കന്‍ പ്രസിഡന്റാകുമോ? ആകാംഷയിലാണ് ലോകം.
യുഎസിലെ അറുപതാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിലെ വിജയി അമേരിക്കയുടെ 47-ാമത് പ്രസിഡന്റാകും. യോഗ്യരായ 230 ദശലക്ഷം വോട്ടര്‍മാരാണ് അമേരിക്കയിലുള്ളത്. അതില്‍ 160 ദശലക്ഷം പേര്‍ മാത്രമാണ് വോട്ടെടുപ്പിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 70 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ തപാല്‍ ബാലറ്റുകള്‍ വഴിയോ വ്യക്തിഗത പോളിങ് സ്റ്റേഷനുകളിലോ വോട്ട് ചെയ്തു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്