അധോലോക ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീ ഷർട്ടുകൾ പുറത്തിറക്കിയ ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളായ മീഷോയും ഫ്ലിപ്കാർട്ടും വിവാദത്തിൽ.
പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്.
'ഗ്യാങ്‌സ്റ്റർ', 'ഹീറോ' തുടങ്ങിയ എഴുത്തുകളുള്ള ഈ ടീ ഷർട്ടുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇത്തരം പ്രവൃത്തികൾ ഗുണ്ടാസംഘങ്ങളെ മഹത്വപ്പെടുത്തുകയും സമൂഹത്തിൽ ഈ വ്യക്തികൾക്ക് ആരാധകവൃന്ദം സൃഷ്ടിക്കുകയും ചെയ്യുന്നവെന്നാണ് ആരോപണം.
ചലച്ചിത്ര നിര്‍മ്മാതാവും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ അലിഷാന്‍ ജാഫ്രിയാണ് ഈ വിഷയം ആദ്യമായി സമൂഹ മാധ്യമങ്ങളില്‍ ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്