ഷൊർണൂർ ട്രെയിൻ അപകടം: അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി

NOVEMBER 5, 2024, 12:38 PM

തിരുവനന്തപുരം:   ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ച് സംസ്ഥാനം. 

 ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു നിയോഗിക്കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ ദുരന്തങ്ങള്‍ക്കു കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.  

vachakam
vachakam
vachakam

റെയില്‍വേ ട്രാക്കില്‍ സുരക്ഷിതമായി എങ്ങനെ ജോലി ചെയ്യണമെന്ന് പരിശീലനമോ ബോധവല്‍ക്കരണമോ ലഭിക്കാത്തവരാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരത്ത് ആമിഴയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ച സംഭവവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 

 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന വീഴ്ച ഗൗരവമായി പരിഗണിക്കണമെന്നും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും റെയില്‍വേ മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam