ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മികച്ച ടീമുകളുടെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസിയും മികച്ച ഫുട്‌ബോളായിരുന്നില്ല കാഴ്ചവെച്ചത്. 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചു.
ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന മത്സരമാണ് തുടക്കം മുതൽ കാണാനായത്. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമുകൾക്കുമായില്ല. ആദ്യ പകുതിയിൽ അവസാന മിനുട്ടിൽ റാഷ്‌ഫോർഡിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം.
രണ്ടാം പകുതിയിലും കളി തണുപ്പൻ മട്ടിലായിരുന്നു. മത്സരത്തിൽ 70-ാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റാസ്മസ് ഹൊയ്‌ലുണ്ടിനെ ചെൽസി കീപ്പർ സാഞ്ചസ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ഗോൾ വീണതോടെ ചെൽസി ഉണർന്ന് കളിച്ചതിന്റെ ഫലമായി 74-ാം മിനുട്ടിൽ കൈസേദോയുടെ അതിമനോഹരമായ ഒരു വോളിയിൽ ചെൽസിക്ക് സമനില സമ്മാനിച്ചു. സ്‌കോർ 1-1.
ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചെങ്കിലും വിജയ ഗോൾ ഇരു ടീമുകൾക്കും നേടാനായില്ല. ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 12 പോയിന്റുമായി 13-ാം സ്ഥാനത്തും 18 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തും നിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്