ഫോമാ സെൻട്രൽ റീജിയൻ ഉദ്ഘാടനവും സംഗീതസായാഹ്നവും

NOVEMBER 5, 2024, 10:36 PM

ഷിക്കാഗോ :ഫോമാ സെൻട്രൽ റീജിയൻ ഉദ്ഘാടനവും സംഗീത സായാഹ്നവും നവംബർ മാസം 17 ഞായറാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഇതിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, സ്റ്റേറ്റ് റെപ്രെസെന്റേറ്റീവ് കെവിൻ ഓലിക്കൽ എന്നിവർ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനത്തിൽ സംഗീത വിരുന്നും നൃത്ത പരിപാടികളുമുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ച് യൂത്ത് ഫോറം, വിമൻസ് ഫോറം, സീനിയർ സിറ്റിസൺസ് ഫോറം എന്നിവയുടെ ഉദ്ഘാടനവും തുടർന്ന് കലാവിരുന്നും അരങ്ങേറും. ഫോമാ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനവും കലാസന്ധ്യയും ഒരു വൻ വിജയമാക്കുവാൻ ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു, റീജിയണൽ ചെയർമാൻ ആന്റോ കവലക്കൽ, ട്രെഷറർ രാജൻ തലവടി, വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോ: റോസ് വടകര, നാഷണൽ കമ്മിറ്റി മെമ്പർമാരായ ജോർജ് മാത്യു, ജോസി കുരിശിങ്കൽ, ആഷാ മാത്യു എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :ജോൺസൻ കണ്ണൂക്കാടൻ 847 -477 -0564, അച്ചൻകുഞ്ഞു മാത്യു 847 -912- 2578, ആന്റോ കവലക്കൽ 630 -666 -7310, രാജൻ തലവടി 847 -767 -4947, ഡോ: റോസ് വടകര 708 - 662 -0774

vachakam
vachakam
vachakam

ബിജു മുണ്ടക്കൽ, ഫോമാ പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam