വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നവംബര് 5-ന് വൈകുന്നേരം 6/7 മണി വരെ വോട്ട് ചെയ്യാനാകും. ചില സംസ്ഥാനങ്ങളിൽ വൈകുന്നേരം 6 മണിക്ക് വോട്ട് ക്ലോസ് ചെയ്യും. 6 മണി മുതൽ ഫലങ്ങൾ അറിയാനാകും . കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. ഇരുവരും മികച്ച രീതിയില്‍ തന്നെ പ്രചാരണം നടത്തിയിരുന്നു. കുടിയേറ്റ നയം, ഗര്‍ഭഛിത്രം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രചാരണത്തിലെ പ്രധാന ചര്‍ച്ചയായ വിഷയം.
പെന്‍സില്‍വാനിയയില്‍ 4,000-ത്തിലധികം വരുന്ന മെയില്‍ ബാലറ്റ് അപേക്ഷകള്‍ക്ക് എതിരെ പരാതി. ഇതോടെ തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ഇതിന്റെ സാധുത പരിശോധിച്ച ശേഷമാവും അന്തിമ തീരുമാനം എന്നാണ് തീരുമാനം. കാലിഫോര്‍ണിയ, ഐഡഹോ, നെവാഡ, ഒറിഗോണ്‍ എന്നിവിടങ്ങളില്‍ പോളിംഗ് ആരംഭിച്ചു. അലാസ്‌ക, ഹവായ് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകിയിരുന്നു.
റിപബ്ലിക്കന്‍ വൈസ് പ്രസിഡന്റ് നോമിനി ജെ ഡി വാന്‍സും ഭാര്യയും സിന്‍സിനാറ്റിയിലെ ഒരു പോളിംഗ് കേന്ദ്രത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിച്ച സംസ്ഥാനങ്ങളുടെ എണ്ണം 20 കഴിഞ്ഞു. ആകെ 50 സംസ്ഥാനങ്ങളാണ് യു.എസില്‍ ഉള്ളത്. കണക്റ്റിക്കട്ട്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, വിര്‍ജീനിയ ഇന്ത്യാന, കെന്റക്കി എന്നിവിടങ്ങളിലും പോളിംഗ് ആരംഭിച്ചു.
അതേസമയം യു.എസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഗ്രൂപ്പ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും ഇന്തോ - പസഫിക് മേഖലയില്‍ തുടര്‍ന്നും സഹകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഓസ്‌ട്രേലിയുടെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. മിനസോട്ടയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡെമോക്രാറ്റിക് യു.എസ് സെനറ്റര്‍ ആമി ക്ലോബുച്ചാര്‍ നാലാം തവണയും അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്, നിങ്ങളുടെ ശബ്ദമാണ് നിങ്ങളുടെ ശക്തി എന്ന് കമല ഹാരിസ് പറഞ്ഞു. ഇലക്ടറല്‍ കോളജ് പ്രക്രിയ വഴിയാണ് അമേരിക്ക ആര് ഭരിക്കണം എന്ന വിധിയെഴുത്ത്
അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവന്നപ്പോള്‍ ഡിക്‌സ്വില്ലെ നോച്ചിലെ ആകെയുളള 6 വാട്ടുകളില്‍ ട്രംപിനും കമലയ്ക്കും 3 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തുടക്കമായി. വെര്‍മോണ്ട് സംസ്ഥാനത്ത് ആണ് ആദ്യം പോളിംഗ് ആരംഭിച്ചത്. ബാലറ്റുകള്‍ എണ്ണുമ്പോള്‍ ക്ഷമയോടെയിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡെമോക്രാറ്റിക് ജനപ്രതിനിധി ആയ ടെക്‌സാസിലെ ഹെന്റി കുല്ലര്‍ കൈക്കൂലി ആരോപണത്തില്‍ കുറ്റാരോപിതനായ ശേഷം ആദ്യമായി അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പാണ്. ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ഈസ്റ്റേണ്‍ സമയം വൈകുന്നേരം 7 മണിക്കും 8 മണിക്കും ഇടയില്‍ ഏത് സ്ഥാനാര്‍ത്ഥി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു എന്നതിന്റെ ആദ്യ സൂചന വരും.
അതേസമയം തിരഞ്ഞെടുപ്പില്‍ ട്രംപിനോ കമലയ്ക്കോ വിജയിക്കാന്‍ ആവശ്യമായ ഇലക്ടറല്‍ കോളജ് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ? സാധ്യത തീരെ കുറവാണെങ്കിലും അത്തരമൊരു സാഹചര്യത്തെ തീരെ തള്ളിക്കളയാനുമാനാകില്ല. യുഎസ് ഭരണഘടന പ്രകാരം പ്രസിഡന്റിനെ തീരുമാനിക്കുന്നത് ദേശീയ ജനകീയ വോട്ടുകളല്ല. 538 അംഗ ഇലക്ടറല്‍ കോളജ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. കേവല ഭൂരിപക്ഷമായ 270 ഇലക്ടര്‍മാരുടെ പിന്തുണ നേടുന്നയാളാകും അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുക. ഈ മാന്ത്രിക സംഖ്യ നേടാന്‍ ട്രംപിനും കമലയ്ക്കും കഴിഞ്ഞില്ലെങ്കില്‍ യുഎസ് കോണ്‍ഗ്രസ് ആയിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം കൈകൊള്ളുക.
അങ്ങനെയൊരു സാഹചര്യത്തില്‍ പുതുതായി രൂപം കൊണ്ട ജനപ്രതിനിധി സഭ അടുത്ത ജനുവരിയില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. സെനറ്റ് ആയിരിക്കും വൈസ് പ്രസിഡന്റിനെ നിശ്ചയിക്കുക. മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സില്‍ എന്നീ സംസ്ഥാനങ്ങളില്‍ കമല വിജയിച്ചാലും ജോര്‍ജിയ, അരിസോണ, നെവാഡ, നോര്‍ത്ത് കരോലിന, നെബ്രാസ്‌കയിലെ ഇടത്-ചായ്വുള്ള ജില്ല എന്നിവ ട്രംപിനെ പിന്തുണച്ചാലും ഈ സ്ഥിതിയുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇത്തരത്തില്‍ ഇരുസ്ഥാനാര്‍ത്ഥികളും തമ്മില്‍ സമനിലയിലെത്തിയാല്‍ അത് ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കോണ്‍ഗ്രസ് കണ്ടിജന്റ് തിരഞ്ഞെടുപ്പിലേക്ക് നയിക്കും. 1800-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഏറ്റവുമൊടുവിലായി യുഎസ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായത്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം തിരഞ്ഞെടുപ്പ് നടപടിക്രമം കൂടുതല്‍ വ്യക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ് ഭരണഘടനയുടെ 12-ാം ഭേദഗതി പ്രാബല്യത്തില്‍ വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്