ആരാധകരുടെ നിരന്തരമായ വിമര്ശനത്തിനൊടുവിൽ ഗോളടിച്ച് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ-നാസറിനായി ചൊവ്വാഴ്ച രണ്ടാം ഗോൾ നേടി റൊണാൾഡോ ഗംഭീരമായ തിരിച്ചു വരവ് നടത്തി. റൊണാൾഡോയുടെ കരിയറിലെ 908-ാം ഗോൾ കൂടിയായിരുന്നു മത്സരത്തിൽ അരങ്ങേറിയത്.
നാല് മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുള്ള അൽ-നാസറിന് പ്രാദേശിക എതിരാളികളായ അൽ-ഹിലാൽ, അൽ-അഹ്‌ലി എന്നിവരെക്കാൾ രണ്ട് സ്ഥാനം പിന്നിലാണ്. 37-ാം മിനിറ്റില്‍ അല്‍ ഐനിൻ്റെ ഫാബിയോ കാർഡോസോയുടെ സെല്‍ഫ് ഗോളിലൂടെ അല്‍-നാസർ ലീഡ് മൂന്നാക്കി ഉയർത്തി.
81-ാം മിനിറ്റില്‍ വെസ്‌ലി മറ്റൊരു ഗോളും സ്റ്റോപ്പേജ് ടൈമില്‍ ടാലിസ്‌ക വീണ്ടും സ്‌കോർ ചെയ്‌ത് അല്‍ നസറിന്റെ സമഗ്ര വിജയം ഉറപ്പിച്ചു.
നേരത്തെ, സെപ്തംബറിൽ 900 കരിയർ ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായി റൊണാൾഡോ മാറിയിരുന്നു. തൻ്റെ കരിയറിലെ അവസാന ഘട്ടത്തിൽ എത്തിയിട്ടും, 39 കാരനായ അദ്ദേഹം കളിക്കളത്തിൽ മായാജാലം തീർക്കുകയാണ്.
900 ഗോൾ എന്ന കടമ്പ ഇതിനകം മറികടന്നതിനാൽ 1000 ഗോളിലെത്തുക എന്ന ലക്ഷ്യം എളുപ്പമായിരിക്കില്ല. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അസാധ്യമായത് ചെയ്യാൻ കഴിയുമെന്ന് മുൻ പോർച്ചുഗീസ് താരം ജോർജ് ആന്ദ്രേഡ് വിശ്വസിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്