ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണെന്ന് ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനെ (ഐഒസി) ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഐഒസിക്ക് ഒക്ടോബര്‍ ഒന്നിന് കത്ത് സമര്‍പ്പിച്ചു. ദേശീയ കായിക മന്ത്രാലയവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ചേര്‍ന്നാണ് വേദിക്കായുള്ള ശ്രമത്തിന് തുടക്കമിട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഔപചാരികമായ കത്ത് നല്‍കിയത്.
കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ ടോക്കിയോ ഒളിമ്പിക്സിനേക്കാള്‍ ആറ് മെഡലുകള്‍ കൂടുതല്‍ നേടിയിരുന്നു. 2028 ലെ ഒളിമ്പിക്സ് ലോസ് ഏഞ്ചല്‍സിലാണ്. ഇന്ത്യയിലെ ഏത് നഗരത്തിലാണ് ഒളിമ്പിക്‌സ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്