ഐസിസി പുരുഷന്മാരുടെ ടോപ്പ് 20 ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പുറത്തായി.2014 ഡിസംബറിന് ശേഷം ഇതാദ്യമായാണ് കോഹ്ലിയുടെ റാങ്കിങ് 20ന് താഴെ പോകുന്നത്.
ന്യൂസിലൻഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് പരമ്ബരയിലെ കോഹ്‌ലിയുടെ മോശം പ്രകടനമാണ് ഈ വീഴ്ചക്ക് കാരണം. ന്യൂസിലൻഡിന് എതിരെ കോഹ്ലി 93 റണ്‍സ് മാത്രമാണ് ആകെ നേടിയത്.
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തും ന്യൂസിലൻഡ് ഓള്‍റൗണ്ടർ ഡാരില്‍ മിച്ചലും ഗണ്യമായ മുന്നേറ്റം നടത്തി. മൂന്നാം ടെസ്റ്റിലെ 60, 64 സ്‌കോറുകള്‍ പന്തിൻ്റെ സ്‌കോറുകള്‍ അഞ്ച് സ്ഥാനങ്ങള്‍ കയറി ആറാം സ്ഥാനത്തെത്തിച്ചു. മിച്ചല്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.
ശുഭ്മാൻ ഗില്‍ 20-ല്‍ നിന്ന് 16-ാം സ്ഥാനത്തേക്ക് ഉയർന്നു. പ്ലെയർ ഓഫ് ദി സീരീസ് ആയ വില്‍ യംഗ് 29 സ്ഥാനങ്ങള്‍ കയറി 550 റേറ്റിംഗ് പോയിൻ്റുമായി തൻ്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 44-ാം സ്ഥാനത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്