ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യോഗ്യതയും തുലാസിലാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കുറഞ്ഞത് നാല് ടെസ്റ്റുകളെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനലിലെത്താൻ സാധ്യതയുള്ളൂ. അതുമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങളെയും ആശ്രയിക്കേണ്ടിവരും.
ഓസീസിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പേസർ മുഹമ്മദ് ഷമി സ്ക്വാഡിലില്ല. മൂന്നാം ടെസ്റ്റ് മത്സരത്തിൽ നിന്ന് ഷമി ടീമിനൊപ്പം ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേസമയം പരിശീലനത്തിനിടെ താരത്തിന് പുതിയ പരിക്ക് പറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ താരം ബോർഡർ ഗവാസ്കർ ട്രോഫിയിൽ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
കാല്‍മുട്ടിനും കണങ്കാലിനുമേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഏകദിന ലോകകപ്പിലാണ് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരാനുള്ള അവസാന തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് പുതുതായി പേശിക്ക് പരിക്കേറ്റതായുള്ള സൂചനകള്‍ പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്