ന്യൂയോര്‍ക്ക്: ജനവിധിയെ അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചതായി അവരുമായി അടുത്തവൃത്തങ്ങളാണ് വെളിപ്പെടുത്തിയത്.
സമാധാനപരമായ അധികാരകൈമാറ്റത്തെക്കുറിച്ചും എല്ലാ അമേരിക്കകാരുടെയും പ്രസിഡന്റായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കമലാ ഹാരിസ് ട്രംപുമായി സംസാരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഫോണ്‍സംഭാഷണം നീണ്ടുനിന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്