യുഎസ് സെനറ്റിലും അധികാരം: തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി റിപബ്ലിക്കന്‍ പാര്‍ട്ടി

NOVEMBER 6, 2024, 6:02 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി റിപബ്ലിക്കന്‍ പാര്‍ട്ടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ യുഎസ് സെനറ്റിലും അധികാരം പിടിച്ചിരിക്കുകയാണ് പാര്‍ട്ടി. നാല് വര്‍ഷത്തിന് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തിരിക്കുകയാണ് പാര്‍ട്ടി.

ഡെമോക്രാറ്റുകള്‍ കൈവശം വെച്ചിരുന്ന സീറ്റുകള്‍ പലതും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പിടിച്ചെടുത്തു. ബാറ്റില്‍ഗ്രൗണ്ട് സ്റ്റേറ്റായി അറിയപ്പെടുന്ന നെബ്രാസ്‌കയിലെ മുന്നേറ്റമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയെ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. നെബ്രാസ്‌കയില്‍ റിപബ്ലിക്കന്‍ സെനറ്റര്‍ ദെബ് ഫിഷര്‍ കടുത്ത മത്സരമാണ് സ്വതന്ത്രനും പുതുമുഖവുമായ ഡാന്‍ ഓസ്ബോണില്‍ നിന്ന് നേരിട്ടത്.

നേരത്തെ തന്നെ വളരെ ചെറിയ ഭൂരിപക്ഷം മാത്രമാണ് ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ ഉണ്ടായിരുന്നത്. നേരത്തെ വെസ്റ്റ് വിര്‍ജീനിയയിലെ സീറ്റ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. ഇവിടെ ജിം ജസ്റ്റിസാണ് വിജയിച്ചത്. വളരെ എളുപ്പത്തിലായിരുന്നു വിജയം. ടെക്സസില്‍ ടെഡ് ക്രൂസിനെയും, ഫ്ളോറിഡയില്‍ റിക് സ്‌കോട്ടിനെയും വീഴ്ത്താനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമങ്ങളും പരാജയപ്പെട്ടു. ഇരുവരും മിന്നുന്ന വിജയങ്ങളാണ് സ്വന്തമാക്കിയത്.

ടെക്സസില്‍ മുപ്പത് വര്‍ഷമായി വിജയിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിച്ചിട്ടില്ല. ഒഹായോയില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ഷെരോഡ് ബ്രൗണും പരാജയപ്പെട്ടു. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ബേണി മൊറേനോ ആണ് ഇവിടെ വിജയിച്ചത്. ബ്രൗണിന്റെ തോല്‍വി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു.

ടെക്സസിലെ ഗര്‍ഭച്ഛിദ്രത്തിനുള്ള നിരോധനം അടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. യുഎസ്സിലെ ഏറ്റവും കടുപ്പമേറിയ ഗര്‍ഭച്ഛിദ്ര നിയമമാണ് ടെക്സസിലുള്ളത്. ഒഹായോയിലെ സെനറ്റര്‍ ഷെരോഡ് ബ്രൗണ്‍ കൊളംബിയയിലെ ബൊഗോട്ടയില്‍ നിന്ന് യുഎസ്സിലേക്ക് കുടിയേറിയ വ്യക്തിയാണ്.

ആഡംബര കാറുകളുടെ ഡീലറും, ബ്ലോക്ചെയിന്‍ സംരംഭകനുമാണ് അദ്ദേഹം. മൂന്ന് തവണ അദ്ദേഹം സെനറ്റിലേക്ക് വിജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ തോല്‍ക്കുന്ന ഭരണത്തില്‍ ഇരിക്കുന്ന ആദ്യത്തെ സെനറ്ററാണ് ബ്രൗണ്‍. മൊറേനോയ്ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്ന സ്ഥാനാര്‍ത്ഥികളിലൊരാളാണ് മൊറേനോ. 400 മില്യണാണ് ആസ്തി.

ന്യൂജഴ്സിയില്‍ ആന്‍ഡി കിം വിജയിച്ചു. സെനറ്രിലെത്തുന്ന ആദ്യ കൊറിയന്‍ അമേരിക്കക്കാരനായി ഇതോടെ കിം മാറി. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കര്‍ടിസ് ബാഷോയെയാണ് പരാജയപ്പെടുത്തിയത്. ഈ സീറ്റില്‍ കടുത്ത മത്സരം നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ബൈഡനുമായുള്ള അടുത്ത ബന്ധമുള്ള നേതാവ് സാറ മക്ബിര്‍ഡും വിജയിച്ചു. ഡെലവേറില്‍ നിന്നാണ് വിജയിച്ചത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറാണ് സാറ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam