ലോകം മുഴുവൻ അമേരിക്കയിലേക്ക് ഉറ്റു നോക്കുകയാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ തന്‍റെ വിജയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസംഗം ആണ് ഇപ്പോൾ ചർച്ചയാവുന്നത്.
നിർണായകമായ ഏഴു സ്വിങ് സ്റ്റേറ്റുകളിലും മിന്നും ജയം ഉറപ്പിച്ചാണ് ട്രംപ് അമേരിക്കയുടെ 47ാം പ്രസിഡന്‍റാകുന്നത്. അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമെന്നാണ് ട്രംപ് തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ബുധനാഴ്ച പുലർച്ചെ 2:30 ന് മുമ്പ് ആണ് അദ്ദേഹം ഫ്ലോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ അനുവദിച്ച അമേരിക്കൻ ജനതക്ക് ഇതൊരു ഗംഭീര വിജയമാണ്. നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണ്. അമേരിക്കൻ ജനതക്ക് നന്ദി പറയുന്നു. യു.എസ് ഇതുവരെ കാണാത്ത വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണെന്ന് പ്രഖ്യാപിച്ച ട്രംപ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. കൂട്ടത്തിൽ ഭാര്യ മെലാനിയക്കും അദ്ദേഹം നന്ദി പറഞ്ഞു.
സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ് നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റുകള്‍ ലഭിച്ചു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചതോടെയാണ് ഭൂരിപക്ഷം നേടിയത്. ജനപ്രതിനിധി സഭയിലും പാർട്ടിക്ക് ആധിപത്യം ഉറപ്പിക്കാനായി എന്നതും ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്