ഷിക്കാഗോ: ചങ്ങനാശേരി എസ്ബി അസംപ്ഷൻ കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ 2024 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരത്തിന് യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അസോസിയേഷന്റ ഷിക്കാഗോ ചാപ്റ്റർ നൽകുന്ന റവ.ഡോ.ജോർജ്ജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ പുരസ്‌കാരവും മാത്യു വാച്ചാപറമ്പിൽ സ്മാരക പുരസ്‌കാരവും ഒപ്പം ക്യാഷ് അവാർഡ്, പ്രശംസാപത്രം, ഫലകം എന്നിവയും അടങ്ങുന്നതാണ് ഹൈസ്‌കൂൾ അക്കാഡമിക് എക്‌സലൻസ് അവാർഡ്.
ഹൈസ്‌കൂൾ തലത്തിൽ പഠനപഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കൾക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരങ്ങൾ.
ജിപിഎ, എസിടി അഥവാ എസ്എടി, പഠനപാഠ്യേതരമേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരനിർണയം നടത്തുക. അപേക്ഷാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സംഘടനാ പ്രവർത്തനങ്ങളിലുള്ള സജീവമായ പങ്കാളിത്തം അധികയോഗ്യതയായും പരിഗണിക്കും.
പുരസ്‌കാരദാനം 2024 ഡിസംബർ 28-ാം തീയതി ശനിയാഴ്ച ഉച്ചക്ക് ഷിക്കാഗോയിൽ നടക്കുന്ന ക്രിസ്മസ് നവവത്സര ആഘോഷങ്ങളോടനുബന്ധിച്ചു നിർവ്വഹിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 2024ൽ ഹൈസ്‌കൂൾ ഗ്രാഡുവേഷൻ കഴിഞ്ഞ എല്ലാ അലുമ്‌നി അംഗങ്ങളുടെ മക്കൾക്കും അപേക്ഷ നൽകാമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി അംഗങ്ങളായ പ്രൊഫ. ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്ട്, അമ്പിളി ജോർജ്ജ് എന്നിവർ അറിയിച്ചു.
അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: [email protected]
അവസാന തീയതി 2024 ഡിസംബർ 10
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്