പിന്തുണച്ചതിന് നന്ദി; ജനവിധി അംഗീകരിക്കുന്നുവെന്ന് കമലാ ഹാരിസ്

NOVEMBER 7, 2024, 7:19 AM

ന്യൂയോര്‍ക്ക്: ജനവിധിയെ അംഗീകരിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയെന്നതാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന്. ഇപ്പോള്‍ നിങ്ങളെല്ലാവരും പലതരത്തിലുള്ള വികാരങ്ങളിലൂടെ കടന്നുപോവുകയാണ്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം നമ്മള്‍ അംഗീകരിക്കണമെന്ന് കമല ഹാരീസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്. ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമല ഹാരിസ് പ്രസംഗം ആരംഭിച്ചത്. ഇന്ന് എന്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. ഈ തിരഞ്ഞെടുപ്പിന്റെ ഫലം ഒരിക്കലും നമ്മള്‍ ആഗ്രഹിച്ചതല്ല. നമ്മള്‍ പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചാരണവിഷയങ്ങളില്‍ ഊന്നിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. അമേരിക്കക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും കൈവരിക്കാനാകുന്ന ഭാവിയ്ക്ക് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കില്ലെന്നും കമല ഹാരീസ് കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിനും നീതിക്കും ജനങ്ങളുടെ അന്തസ്സിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ ഉറച്ചുനില്‍ക്കും.

107 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പംനിന്ന അനുയായികള്‍ക്ക് കമലാ ഹാരിസ് നന്ദി അറിയിച്ചു. അതോടൊപ്പം തന്റെ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കമല നന്ദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam