ശബരിമല വെർച്വൽക്യൂവിനോപ്പം ഇനി കെഎസ്ആർടിസി ടിക്കറ്റുമെടുക്കാം 

NOVEMBER 7, 2024, 10:17 AM

തിരുവനന്തപുരം; ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനോടൊപ്പം ഇനി കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഉപയോ​ഗിക്കാം. 

40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനിൽ നിന്നും 10 കിലോമീറ്ററിനകത്തു നിന്നുള്ള ദൂരത്താണെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും.

ഓട്ടോമേറ്റഡ് വെഹിക്കിൾ കൗണ്ടിങ്ങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിൾ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവ സജ്ജമാക്കും. ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതോടെ ലഭ്യമാകും.

vachakam
vachakam
vachakam

ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളിൽ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

 തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും ക്രമീകരിച്ചു. തിരക്ക് അനുസരിച്ച് ബസുകൾ വർധിപ്പിക്കാനും തീരുമാനമായി. അര മിനിറ്റ് ഇടവിട്ട് 200 ബസുകൾ നിലക്കൽ- പമ്പ സർവീസ് നടത്തും.  ത്രിവേണി യു ടേൺ, നിലയ്ക്കൽ സ്റ്റേഷനുകളിൽ ഭക്തജനങ്ങൾക്ക് ബസിൽ കയറാൻ പാർക്കിങ്ങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേൺ മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാർക്കിങ്ങ് നിരോധിക്കും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam