പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുക്കുന്നുവെന്ന് ആരോപിച്ച് ഹോട്ടലില്‍ നടത്തിയ പാതിരാ റെയ്ഡിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായി റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം. പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്.
പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആർ.ഡി.ഒ. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. സെർച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എൻ.എസ്.എസില്‍ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്