ന്യൂഡൽഹി: വിഷപ്പതകൊണ്ട് മൂടിയിരിക്കുകയാണ് യമുനാ നദി . മലിനീകരണത്തെ തുടർന്ന് വിഷമയമായിട്ടും അപകടമുന്നറിയിപ്പുകൾ വകവെക്കാതെ ആയിരങ്ങളാണ് യമുനാ നദിയിലിറങ്ങിയത്.
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ യമുനയിലിറങ്ങാൻ പാടില്ലെന്ന ഹൈക്കോടതി മുന്നറിയിപ്പുള്ളപ്പോഴാണ് ഡൽഹിയിൽ ആയിരങ്ങൾ നദിയിലിറങ്ങുന്നത്.
ഛാട്ട് പൂജയോടനുബന്ധിച്ചാണ് രാജ്യതലസ്ഥാനത്ത് നിരവധി ഭക്തർ നദിയിലിറങ്ങി പ്രാർഥിക്കുന്നത്.
യമുനയിൽ നിറഞ്ഞ വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് അവർ ഇത് ചെയ്യുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്