ന്യൂയോർക്ക്: പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും യു.എസ്. വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസ്.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ വിജയം ഏറ്റുവാങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് കമല ഹാരിസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. സ്വാതന്ത്ര്യത്തിനും നീതിക്കും ജനങ്ങളുടെ അന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞു.
ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ട് കമല ഹാരിസ് പ്രസംഗം ആരംഭിച്ചു. ഇന്ന് എൻ്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. ഈ തിരഞ്ഞെടുപ്പിൻ്റെ ഫലം ഒരിക്കലും നമ്മൾ ആഗ്രഹിച്ചതല്ല. നമ്മൾ പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.
107 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്കൊപ്പം നിന്നതിന് കമലാ ഹാരിസ് അനുയായികൾക്ക് നന്ദി പറഞ്ഞു. തൻ്റെ കുടുംബത്തിനും പ്രസിഡൻ്റ് ജോ ബൈഡനും ഭാര്യയ്ക്കും കമല നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റാലും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുക എന്നതാണ് അമേരിക്കൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാനതത്വങ്ങളിലൊന്ന്. നിങ്ങളെല്ലാവരും ഇപ്പോൾ വ്യത്യസ്ത വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്കറിയാം.
പക്ഷേ, തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കണം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രചാരണ വിഷയങ്ങളിലെ പോരാട്ടം അവസാനിക്കുന്നില്ല. അമേരിക്കക്കാർക്ക് അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ കഴിയുന്ന ഭാവിക്കുവേണ്ടിയുള്ള പോരാട്ടം ഞങ്ങൾ ഉപേക്ഷിക്കില്ലെന്നും കമല പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറി തിരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇക്കുറി നടന്നത്. ഡമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും സ്വിങ് സ്റ്റേറ്റുകളിലും ആധിപത്യം നേടിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് ഡോണള്‍ഡ് ട്രംപ് വീണ്ടുമെത്തുന്നത്. 295 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. 224 വോട്ടുകൾ കമല നേടി. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്