പാലക്കാട്: രാഹുലിന്റെ കാറില്‍ കഞ്ചാവ് കൊണ്ടുവച്ച് പിടിച്ചില്ലല്ലോ എന്നത് ആശ്വാസമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎമ്മിന്റെ അടിമക്കൂട്ടമായ പോലീസ് ചെവിയില്‍ നുള്ളിക്കോ എന്നും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു.
പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തില്‍ പോലീസ് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും കേസെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.
കെപിഎം ഹോട്ടലില്‍ കെഎസ്യു നേതാവ് ഫെന്നി നൈനാൻ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ഹോട്ടലിലെ ചൊവ്വാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാൻ തെളിവുകള്‍ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ബാഗില്‍ പണമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്