കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം നിഷേധിച്ച്   ഫെന്നി നൈനാൻ

NOVEMBER 7, 2024, 7:14 AM

 തിരുവനന്തപുരം:  പാലക്കാട്ടേക്ക് കോൺഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന സിപിഎമ്മിന്റെ ആരോപണങ്ങളെ  നിഷേധിച്ച് കെഎസ്‍യു നേതാവ് ഫെന്നി നൈനാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ ഫെന്നി നിഷേധിച്ചത്. 

 വസ്ത്രങ്ങൾ സൂക്ഷിച്ച ബാ​ഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെനി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെര‍ഞ്ഞെടുപ്പ് ഐഡി കേസിൽ 10 മാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഫെനി ചൂണ്ടിക്കാട്ടി. 

 ഫെന്നിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 

vachakam
vachakam
vachakam

 പ്രിയപ്പെട്ടവരെ,

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം - ബിജെപി ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ കെ.പി.എം ഹോട്ടലിൽ നാടകീയമായി അരങ്ങേറിയ പോലീസ് അതിക്രമത്തിനെ തുടർന്ന് സിപിഎം ബിജെപി നേതാക്കൾ ഒരു പോലെ ഇന്ന് രാവിലെ മുതൽ എന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

പാലക്കാട് നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കെ.എസ്‌.യു സംസ്ഥാന ഭാരവാഹിയാണ് ഞാൻ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ നിമിഷം മുതൽ തന്നെ ഈ നിയോജകമണ്ഡലത്തിന്റെ  എല്ലാ ഭാഗങ്ങളിലും എന്റെ സഹപ്രവർത്തകർക്കൊപ്പം സജീവമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ  പങ്കെടുത്ത് വരികയാണ്. ഈ കാലയളവിൽ  ഏറ്റവും അധികം ദിവസം ഞാൻ താമസിച്ചതും പാലക്കാട്‌ കെ.പി.എം ഹോട്ടലിൽ തന്നെയാണ്, ഇതെല്ലാം പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും അടക്കം ബോധ്യമുള്ള കാര്യങ്ങളുമാണ്.

vachakam
vachakam
vachakam

അടിസ്ഥാന ആവശ്യമായ വസ്ത്രങ്ങൾ അടക്കം സൂക്ഷിക്കുന്നതിന് ഉപയോഗിച്ച ഒരു ബാഗിനെ വക്രീകരിച്ചുകൊണ്ട് വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ബിജെപി - സിപിഎം കക്ഷികൾ നടത്തുന്ന തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ജനം തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ല.

പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഇക്കൂട്ടർ ആരോപിക്കുന്ന തിരഞ്ഞെടുപ്പ് ഐ.ഡി കാർഡ് കേസിൽ ആദ്യദിനം തന്നെ ബഹുമാനപ്പെട്ട കോടതി ജാമ്യം അനുവദിക്കുകയും തുടർന്ന് പ്രസ്തുത വിധിക്കെതിരെ പോലീസ് സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതി  തള്ളിക്കളഞ്ഞതുമാണ്. മേൽപ്പറഞ്ഞ കേസിൽ 10 മാസം പിന്നിട്ടിട്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അല്ലാതെ ഒരു കുറ്റപത്രം സമർപ്പിക്കാൻ പോലും സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ല.

വ്യാജ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് യഥാർത്ഥ ജനകീയ പ്രശ്നങ്ങളായ

vachakam
vachakam
vachakam

-സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷനുകളുടെ തുടർച്ചയായ മുടക്കവും

-സാധാരണക്കാരുടെ ഏക ആശ്രയമായ ഗവൺമെന്റ് ആശുപത്രികളിലെ മരുന്നുകളുടെ ദൗർലഭ്യവും

-പാലക്കാട്ടെ നെൽകൃഷിയുടെ ദുരവസ്ഥയും

-കൊടകര കുഴൽപ്പണക്കേസും

-തൃശൂർ പൂരത്തിലെ അട്ടിമറിശ്രമവും  അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി ബിജെപി സിപിഎം ഗൂഢ ശക്തികൾ സംയുക്തമായി നടത്തുന്ന ഈ വേട്ടയാടലിനെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം പുലർത്തിയ ധാർമികത ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കുക തന്നെ ചെയ്യും. 💙

തോൽവി ഭയത്തിൽ നിന്ന് രൂപപ്പെടുന്ന ഈ കുപ്രചരണങ്ങൾക്കും നാടകങ്ങൾക്കും  ഈ മാസം  23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പാലക്കാടിന്റെ ജനാധിപത്യം മതേതര മനസ്സ് സിപിഎം -  ബിജെപി കൂട്ടുകെട്ടിന് മറുപടി നൽകും. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam