വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകളില്‍ മുന്‍ പ്രസിഡന്റ് ഡോണ്‍ഡ് ട്രംപിന് മുന്നേറ്റം. റെഡ് സ്റ്റേറ്റായ ഇന്ത്യാനയിലും കെന്റക്കിയിലും ഡൊണാള്‍ഡ് ട്രംപും ബ്ലൂ സ്റ്റേറ്റായ വെര്‍മോണ്ടില്‍ കമല ഹാരിസുമാണ് ലീഡ് ചെയ്യുന്നത്. 11 ഇലക്ടറല്‍ കോളജ് വോട്ടുകളുള്ള ഇന്ത്യാനയില്‍ ഇതുവരെ എണ്ണപ്പെട്ട വോട്ടുകളുടെ 61.9% റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന് ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹാരിസിന് 36.4% വോട്ടുകളാണ് ലഭിച്ചത്.
ഇന്ത്യാനയില്‍ 11 ഇലക്ടറല്‍ വോട്ടും കെന്റക്കിയില്‍ 8 വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെസ്റ്റ് വിര്‍ജീനിയയിലെ 4 ഇലക്ടറല്‍ വോട്ടും ട്രംപ് നേടി. വെര്‍മോണ്ടില്‍ കമല ഹാരിസാണ് മുന്നില്‍. 3 ഇലക്ടറല്‍ വോട്ട് കമല നേടി.
അതേസമയം 2020ല്‍ ട്രംപിന് 57% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് 41% വോട്ടുകളാണ് ഈ സംസ്ഥാനങ്ങളില്‍ ലഭിച്ചത്. മുന്‍ പ്രസിഡന്റ് ട്രംപിന് ഇതുവരെ എണ്ണിയ വോട്ടുകളില്‍ 69.7% വോട്ടും വൈസ് പ്രസിഡന്റ് ഹാരിസിന് 28.7% വോട്ടും ലഭിച്ചു. 2020 ല്‍ കെന്റക്കി ട്രംപിന് അനുകൂലമായാണ് വോട്ട് ചെയ്തത്. 62.1% വോട്ടുകള്‍ അദ്ദേഹത്തിനും 36.2% ബൈഡനും ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്