കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യക്കെതിരെ പാർട്ടി നടപടി.
ദിവ്യയെ പാർട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി റിപ്പോർട്ട് നല്‍കി. ദിവ്യയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമാകും.
പെട്രോള്‍ പമ്ബിന്‍റെ എൻഒസിക്കായി എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹത്തിന്‍റെ യായ്രയയപ്പ് ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തിനു പിന്നാലെ എഡിഎമ്മിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
എഡിഎമ്മിന്‍റെ മരണത്തില്‍ ആരോപണം ഉയർന്നതിനു പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി വിധിപറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്