ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന ഉൽഘാടനം വർണാഭമായി

NOVEMBER 7, 2024, 9:13 PM

ന്യൂയോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന ഉൽഘാടനം ന്യൂയോർക്കിലെ ടൈസൺ സെന്റർ ഓഡറ്റോറിയത്തിൽ നിറഞ്ഞ സദസിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം ചെയ്തു. ഈ റീജിയന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്  ഇത്ര നേരെത്തെ വലിയ ഒരു റീജിയണൽ ഉൽഘാടനം നടത്തുന്നത്. റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലെജിസ്ലേറ്റർ ആനി പോൾ, സിബു നായർ (ഡെപ്യൂട്ടി ഡയറക്ടർ ഏഷ്യൻ അമേരിക്കൻ അഫയേർസ് അറ്റ് ന്യൂയോർക്ക് സ്റ്റേറ്റ് ) എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു.  ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു. ട്രഷറർ ജോയി ചാക്കപ്പൻ, അഡിഷണൽ ജോയന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള എന്നിവർ  ആശംസ അറിയിച്ചു സംസാരിച്ചു.


സജി മോൻ ആന്റണി തന്റെ ഉൽഘാടന പ്രസംഗത്തിൽ ഫൊക്കാനയിൽ ഓരോ കമ്മറ്റികൾ രണ്ട് വർഷങ്ങൾ കൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഈ  മൂന്ന് മാസംകൊണ്ട് നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വെച്ച് സംസാരിച്ചു. എല്ലാ റീജണിലിന്റെയും പ്രവർത്തന ഉൽഘാടനം ഈ വർഷം തന്നെ നടത്തണം എന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ആദ്യം നടപ്പാക്കിയ ലാജി തോമസിന്റെ നേതൃത്വത്തിലുള്ള മെട്രോ റീജിയനെ അഭിനന്ദിച്ചു. എല്ലാ റീജണുകളും അതിന്റെ പ്രവർത്തനം വിപുലീകരിച്ചു മുന്നോട്ട് പോകുന്നു. ഫൊക്കാനാ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പ്രവർത്തനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്, തനിക്കും കമ്മിറ്റിക്കും നൽകുന്ന സപ്പോർട്ടിന് അദ്ദേഹം എല്ലാ ഫൊക്കനക്കാരോടും നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam


ഡോ. ആനി പോൾ ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിലും പുരോഗതിയിലും സംതൃപ്തി പ്രകടിപ്പിച്ചു സംസാരിച്ചു. ഇന്ന് ഫൊക്കാന അതിന്റെ പ്രതാപ കാലത്തിൽ ആണെന്നും അഭിപ്രായപ്പെട്ടു.


vachakam
vachakam
vachakam

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിശദമായി വിവരിച്ചു സംസാരിച്ചു. മുൻ കാലങ്ങളിൽ ഈ സംഘടനകളിൽ നിന്ന് ചില ഔദാര്യം പറ്റിയവർ ഇപ്പോൾ സംഘടനക്ക് എതിരെ നിരന്തരം ആക്രമിക്കുന്നത് സഘടന തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപെട്ടതിൽ ഉള്ള നിരാശയിൽ നിന്നും ആണ് എന്നും വിലയിരുത്തി.


ട്രഷറർ ജോയി ചാക്കപ്പൻ കുട്ടികാലത്തെ ഒരു കഥ പറഞ്ഞത് ഏവരിലും കൗതുകം ഉളവാക്കി. അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലൂടെ ആണ് ട്രെയിൻ പോകുന്നത്, വിടിന് മുന്നിൽ രണ്ട് -മുന്ന് കൊടിച്ചി പട്ടികൾ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. ട്രെയിൻ പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ, അത് നല്ല പ്രൗഢയോട് ആണ് പോകുന്നത്, ഈ ട്രെയിൻ ഇങ്ങനെ കൂകിപ്പാഞ്ഞു പോകുമ്പോൾ ഈ കൊടിച്ചി പട്ടികൾക്ക് അത് സഹിക്കില്ല. അവർ എന്നും കുറച്ചു കൊണ്ട് ട്രെയിന് പിന്നാലെ പോകും, ട്രെയിൻ അതിന്റെ പാട്ടിനും പോകും. ഒരു ദിവസം കലി മൂത്ത പട്ടികൾ കുരച്ചുകൊണ്ട് ട്രെയിന്റെ മുന്നിലേക്ക് ചാടി, പിന്നെ പറയേണ്ടുന്ന കാര്യമില്ലല്ലോ എന്താണ് സംഭവിച്ചത് എന്ന്. അദ്ദേഹത്തിന്റെ കഥ ഏവരും കയ്യടിയോട് ആണ് സ്വീകരിച്ചത്.

vachakam
vachakam
vachakam


ഫൊക്കാന ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ ട്രസ്റ്റീ ബോർഡിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി, റീജിയന്റെ പ്രവർത്തനങ്ങൾ വിവരിച്ചു, റീജിയൻ നടത്തുന്ന ക്രിക്കറ്റ് ട്യുർണ്ണമെന്റിന്റെ ഫ്‌ളയർ പ്രകാശനം ചെയ്തു.ചുരുങ്ങിയ സമയം കൊണ്ട് വലിയ ഒരു റീജണൽ ഉൽഘാടനം നടത്തിയ ലാജി തോമസിനെ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു.


നാഷണൽ കമ്മിറ്റി മെംബർ ആയ മേരിക്കുട്ടി മൈക്കിൾ, മേരി ഫിലിപ്പ്, സജു സെബാസ്റ്റ്യൻ, മത്തായി ചാക്കോ, ജീ മോൻ, ട്രസ്റ്റീ ബോർഡ് മെംബേർസായ ലീല മാരേട്ട്, തോമസ് തോമസ്, ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ്മാരായ ആന്റോ വർക്കി, കോശി കുരുവിള, ഷാജി സാമുവേൽ ഫൊക്കാന മുൻ പ്രസിഡന്റും, ഫൊക്കാന ഇന്റർനാഷണൽ കോ-ഓർഡിനേറ്ററും ആയ പോൾ കറുകപ്പള്ളിൽ, ലീഗൽ അഫേർസ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ, ഫിനാൻസ് ചെയർ സജി പോത്തൻ, സാഹിത്യ കമ്മിറ്റി ചെയർ ഗീത ജോർജ്,വർഗീസ് പോത്താനിക്കാട്, അസോസിയേഷൻ പ്രസിഡന്റുമാരായ ഫിലിപ്പ് മഠത്തിൽ, മാത്യു തോമസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്ത റീജണൽ ഉൽഘാടനം കലാ പരിപാടികളുടെ മേന്മകൊണ്ടും, ആളുകളുടെ പാർട്ടിസിപ്പേഷൻ കൊണ്ടും വമ്പിച്ച വിജയമായിരുന്നു. 


റിയ അലക്‌സാണ്ടർ ദേശിയ ഗാനം ആലപിച്ചു, അന്ജന മൂലയിൽ, സുജിത് മൂലയിൽ എന്നിവരുടെ ഗാനങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി, വളരെ അധികം ടാലന്റഡായ കുട്ടികളുടെ ഡാൻസുകൾ ഏവരുടെയും മനം കവരുന്നതായിരുന്നു. റീജണൽ സെക്രട്ടറി ഡോൺ തോമസ് പങ്കെടുത്ത  ഏവർക്കും നന്ദി രേഖപ്പെടുത്തി.


റീജണൽ സെക്രട്ടറി ഡോൺ തോമസ്, റീജണൽ ട്രഷറർ മാത്യു തോമസ്, റീജണൽ പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ റീജണൽ ഉൽഘാടനത്തിന് നേതൃത്വം നൽകി.

ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam