അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ ഡയറക്ടർ ബോർഡ് അം​ഗങ്ങളെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

NOVEMBER 7, 2024, 6:55 PM

കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയിരുന്ന ടി .പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ ഇപ്പോഴും ഒളിവിലാണ്. വായ്പ തട്ടിപ്പും ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിന് തുടർന്ന് സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടിരുന്നു.

vachakam
vachakam
vachakam

പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജനറൽ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam