കൽപ്പറ്റ: രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ തിരുനെല്ലിയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തത്.
പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും ടി സിദ്ദിഖ് പറഞ്ഞു.
നിരവധി കിറ്റുകൾ താനും സൂക്ഷിക്കുന്നുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു. കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺഗ്രസിന് വയനാട്ടിൽ ഇല്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.
വയനാട്ടിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത സംഭവത്തിലും ടി സിദ്ദിഖ് പ്രതികരിച്ചു.
റവന്യൂ, ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിമാർ രാജി വെക്കണമെന്നും ഗുണ പരിശോധന നടത്താത്ത സാധനങ്ങൾ ദുരന്തബാധിതർക്ക് എത്തിച്ചുവെന്നും സിദ്ദിഖ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്