പാലക്കാട്: പാർട്ടിയിൽ സജീവമാകണമെന്ന ബിജെപി അധ്യക്ഷൻ്റെ ആവശ്യം തള്ളി സന്ദീപ് വാര്യർ. സന്ദീപ് ഇനിയും കടുപ്പിച്ചാൽ തെരഞ്ഞെടുപ്പ് തീരും മുമ്പ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും ബിജെപിയിൽ ചർച്ചകളുണ്ട്.
ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ അനുനയവും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ചർച്ച എന്ന നിർദ്ദേശം വ്യർത്ഥമാണെന്നാണ് സന്ദീപിൻ്റെ അഭിപ്രായം.
സന്ദീപ് അച്ചടക്ക ലംഘനത്തിൻ്റെ പരിധി വിടുന്നുവെന്ന് തന്നെയാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഫലത്തിൽ സന്ദീപും ബിജെപിയും വഴിപിരിയുകയാണ്.
നടപടി എപ്പോൾ എന്നതിലാണ് തീരുമാനം വരേണ്ടത്. വരും ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ കൂടുതൽ പറയാനാണ് സന്ദീപിൻ്റെ നീക്കം. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് കഴിയും വരെ വെയിറ്റ് ആൻറ് സീ എന്ന നയം സുരേന്ദ്രനും മാറ്റും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്