ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്ത സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട്  കളക്ടർ

NOVEMBER 7, 2024, 9:24 PM

കൽപ്പറ്റ: മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. 

ടി സിദ്ധീഖ് എം എൽ എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ്  കെ ബാബു, മെമ്പർമാർ എന്നിവരുമായി നടന്ന ചർച്ചയിലാണ് കളക്ടര്‍ ഇക്കാര്യമറിയിച്ചത്. 

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

 ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്നാണ് പരാതി ഉയര്‍ന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അഞ്ച് ഭക്ഷ്യ കിറ്റുകളാണ് പുഴുവിനെ കണ്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam