റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ റഹീമിനെ കാണാൻ സൗദിയിലെത്തിയ കുടുംബത്തിന് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്.
സൗദിയിൽ എത്തിയ റഹീമിന്റെ ഉമ്മയടക്കമുള്ള കുടുംബത്തിന് റഹീമിനെ നേരിൽ കാണാൻ കഴിഞ്ഞില്ല. അതേസമയം വീഡിയോ കോൾ വഴി റഹീം കുടുംബവുമായി സംസാരിച്ചു. റിയാദിൽ നിയമസഹായ സമിതിയെ അറിയിക്കാതെ ചില വ്യക്തികൾ വഴിയാണ് കുടുംബം എത്തിയിരുന്നത്.
എന്നാൽ ഇക്കാരണത്താൽ റഹീം കുടുംബത്തെ കാണാൻ തയാറായില്ലെന്നാണ് പുറത്തു വരുന്ന സൂചന. തുടർനടപടികളെ ഇത് ബാധിക്കുമെന്ന് കണക്കാക്കി ആയിരുന്നു ഇത് എന്നാണ് ലഭിക്കുന്ന വിവരം.
തങ്ങളെ അറിയിക്കാതെ എത്തിയതിൽ നിയമ സഹായ സമിതിയും അതൃപ്തി അറിയിച്ചു. റഹീമിന്റെ കേസ് അടുത്ത 17നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്