കണ്ണൂർ: എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം.
കാസർകോട് മഞ്ചേശ്വരം ലോ കോളജിലെ ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്.
പിന്നാലെ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.
എസ്എഫ്ഐയുടെ പരാതിയിലാണ് കണ്ണൂർ സർവകലാശാല താൽക്കാലിക അധ്യാപകനായ ഷെറിൻ സി. എബ്രഹാമിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്.
ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്