കൊച്ചി: നടപ്പാത നിർമാണത്തിനായി തുറന്നിട്ടിരുന്ന കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരിക്ക്. ഫോർട്ടുകൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിയിലെ കാനയില്‍ വീണാണ് ഫ്രഞ്ച് സ്വദേശി ലാൻഡിനു പരിക്കേറ്റത്.
പരിക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. കണങ്കാലിന് പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു. ആവശ്യമായ മുന്നൊരുക്കം ഇല്ലാതെ ആണ് കാനയുടെ നിർമാണം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ചികിത്സയാക്കായിട്ടാണ് ഫ്രഞ്ച് പൗരന് കൊച്ചിയില്‍ എത്തിയത്. കാലിനു പരിക്കേറ്റ യുവാവ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്