കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു കോടതി. പ്രതികള്‍ 30,000 രൂപ വീതം പിഴയും അടക്കണം.
നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ തമിഴ്നാട് മധുര സ്വദേശികള്‍ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് ശിക്ഷിച്ചത്.
അതേസമയം ഐ.പി.സി 307, 324, 427, 120 ബി, സ്ഫോടക വസ്തു നിയമം, പൊതുമുതല്‍ നശീകരണ തടയല്‍ നിയമം, യു.എ.പി.എ 16ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ മൂന്ന് പ്രതികളും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഒരു പ്രതിയെ കോടതി കുറ്റമുക്തനാക്കുകയും ചെയ്തിരുന്നു.
2016 ജൂണ്‍ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പില്‍ പ്രതികള്‍ ബോംബ് വെച്ചത്. കേരള പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആന്ധ്രയിലെ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്