മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വധഭീഷണി ലഭിച്ചതായി റിപ്പോർട്ട്. പോലീസ് എമര്‍ജന്‍സി നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
"ഷാരൂഖ് ഖാന് 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തെ കൊലപ്പെടുത്തും എന്ന ശബ്ദ സന്ദേശമാണ് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല” എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ മാസം സൽമാൻ ഖാനെതിരെ സമാനമായ ഭീഷണികൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാനെതിരെയുള്ള ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 308 (4), 351 (3) (4) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിളിച്ചയാളെ കണ്ടെത്താന്‍ ശ്രമം അരംഭിച്ചതായി പൊലീസ് പറയുന്നു. അഭിനേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കും എന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്