ബസ് ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചതായി റിപ്പോർട്ട്. ബസിന്റെ നിയന്ത്രണം ഉടൻ തന്നെ കണ്ടക്ടര്‍ ഏറ്റെടുത്തത് കൊണ്ട് വൻ അപകടം ഒഴിവായി. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബിഎംടിസി) കിരണ്‍ എന്ന ഡ്രൈവറാണ് മരണമടഞ്ഞത്.
തിങ്കളാഴ്ച യശ്വന്ത്പുരിന് സമീപം ബസ് ഓടിക്കുന്നതിനിടെ ആണ് ബിഎംടിസി ഡിപ്പോ 40ല്‍ ജോലി ചെയ്തിരുന്ന കിരണിന് (39) നെഞ്ചുവേദന അനുഭവപ്പെട്ടത്. നെലമംഗലയില്‍ നിന്ന് യശ്വന്ത്പുരിലേക്ക് ബസ് ഓടിക്കുന്നതിനിടെ ആയിരുന്നു സംഭവം.
കിരണിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ ദുരന്തം ഒഴിവാക്കിയ കണ്ടക്ടറുടെ പ്രവര്‍ത്തനത്തെ ബിഎംടിസി അധികൃതര്‍ അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്