ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞ് നജ്മുൽ ഹുസൈൻ ഷാന്റോ

JUNE 28, 2025, 8:28 AM

ശ്രീലങ്കയോട് ടെസ്റ്റ് പരമ്പരയിൽ 1-0ന് തോറ്റതിന് പിന്നാലെ, ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്ടൻ സ്ഥാനത്തുനിന്ന് നജ്മുൽ ഹുസൈൻ ഷാന്റോ ഒഴിഞ്ഞു. ദേശീയ ടീമിന് സ്ഥിരത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്‌സിനും 78 റൺസിനും ദയനീയമായി തോറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്.

'എനിക്ക് ടെസ്റ്റ് ഫോർമാറ്റിൽ (ക്യാപ്ടനായി) തുടരാൻ ആഗ്രഹമില്ല. ഇത് വ്യക്തിപരമായ തീരുമാനമല്ല  ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ്. വ്യത്യസ്ത ഫോർമാറ്റുകളിൽ മൂന്ന് വ്യത്യസ്ത ക്യാപ്ടൻമാർ ടീമിന് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു.' മത്സരശേഷം മാധ്യമങ്ങളെ കണ്ട ഷാന്റോ പറഞ്ഞു.

തന്റെ തീരുമാനം വികാരപരമോ നിരാശ മൂലമോ അല്ലെന്നും, ടീം ഘടനയിൽ കൂടുതൽ വ്യക്തതയും ശ്രദ്ധയും കൊണ്ടുവരാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഇത് ഉടലെടുത്തതെന്നും ഷാന്റോ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam