 
             
            
അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം
സെമിയിൽ ശക്തരായ ഓസ്‌ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന വിജയം നേടിയതിന് തൊട്ടുപിന്നാലെ വിജയശിൽപി ജെമീമ റോഡ്രിഗസിനേയും ടീം ഇന്ത്യയേയും അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ, മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി തുടങ്ങിയവർ വിജയമുഹൂർത്തത്തിൽ തന്നെ അഭിനന്ദനം രേഖപ്പെടുത്തി.
'വെൽഡൺ ഇന്ത്യ' എന്ന് രേഖപ്പെടുത്തി രോഹിത് ശർമ ഇൻസ്റ്റഗ്രാം സ്‌റ്റോറി പങ്കിട്ടു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യൻ പുരുഷ ടീമിനെ നയിച്ചത് രോഹിത് ശർമയാണ്. ഇന്ത്യയിൽ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റു. ഏകദേശം രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ ഇന്ത്യയിൽ വച്ച് വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി.
'ജെമിമ റോഡ്രിഗസിന്റെ ഈ സെഞ്ചുറി കാലാതീതമാണ്. ഇനി കപ്പടിക്കണം' ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. 'പെൺകുട്ടികളിൽ നിന്ന് അവിശ്വസനീയമായ കാര്യങ്ങൾ.. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ അവർ എത്ര മികച്ചവരായി മാറിയിരിക്കുന്നു.. ഇനി ഒരു മൽസരം കൂടി ബാക്കിയുണ്ട്.. ഗംഭീരം' സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.
സമ്മർദ്ദത്തിനിടയിലും എന്നന്നേക്കും ഓർമിക്കപ്പെടുന്ന ബാറ്റിങ് മാസ്റ്റർക്ലാസ് ആണ് ജെമീമ കാഴ്ചവചച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് പറയാം. നിറഞ്ഞ സ്‌റ്റേഡിയത്തിൽ മുംബൈ ബാറ്റർ 134 പന്തിൽ നിന്ന് 127* റൺസോടെ സെൻസേഷണൽ സെഞ്ച്വറി നേടി വിജയംവരെ ക്രീസിൽ തുടർന്നു.
നേരത്തേ ഹോക്കി കളിച്ചിരുന്നത് തനിക്ക് ക്രിക്കറ്റ് മൽസരത്തിൽ ബാറ്റിങിനും മനോധൈര്യത്തിനും സഹായകമായെന്ന് ജെമീമ പറഞ്ഞു. തന്റെ മാനസികാവസ്ഥയും ഫിറ്റ്‌നസും രൂപപ്പെടുത്തിയതിൽ മൾട്ടിസ്‌പോർട്‌സിന് പങ്കുണ്ട്. ഒന്നിലധികം കായിക വിനോദങ്ങൾ കളിക്കുന്നത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഹോക്കിയിൽ ധാരാളം ഓടുന്നു, കൈത്തണ്ട കൂടുതൽ ചലിപ്പിക്കുന്നു. അത് ക്രിക്കറ്റ് കളിയിൽ എന്നെ സഹായിക്കുന്നു. ഹോക്കി ക്രിക്കറ്റിന് സമാനമല്ലായിരിക്കാം, പക്ഷേ സമ്മർദ്ദം ക്രിക്കറ്റ് കളിയിലേതുപോലെ തന്നെ എന്ന് ജെമീമ വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
