ഷമി 19ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി സുഹൃത്ത്

JULY 24, 2024, 4:16 PM

ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് താരം മുഹമ്മദ് ഷമിയുടെ കരിയറിലെ കറുത്ത നാളുകളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അടുത്ത സുഹൃത്ത് ഉമേഷ് കുമാർ. ഒത്തുകളി ആരോപണങ്ങൾ ഉയർന്നപ്പോൾ സ്വന്തം ജീവനെടുക്കാൻ പോലും ഷമി ചിന്തിച്ചിരുന്നുവെന്ന് ഉമേഷ് തുറന്നടിച്ചു. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഷമിക്ക് കരിയറിൽ  നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നായിരുന്നു ഒത്തുകളി ആരോപണം. ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തിൽ അദ്ദേഹം ഒത്തുകളിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഒരു സമയത്തു നേരിട്ടത്. ഭാര്യ ഹസിൻ ജഹാനായിരുന്നു അദ്ദേഹത്തിനെതിരേ രംഗത്തുവന്നത്. ഒത്തുകളിക്ക് വേണ്ടി ദുബായിലുള്ള ഒരു പാക് പൗരനിൽ നിന്ന് ഷമി പണം കൈപ്പറ്റിയെന്നും ഹസിൻ ആരോപിച്ചിരുന്നു.

ഇതേ തുടർന്നു ഷമിക്കെതിരേ ബിസിസിഐ അന്വേഷണം നടത്തുകയും ഒടുവിൽ അദ്ദേഹം നിരപരാധിയാണെന്നു വ്യക്തമാവുകയും ചെയ്യുകയായിരുന്നു. ഒത്തുകളിയാരോപണത്തെ തുടർന്നു അന്വേഷണം നേരിട്ട സമയത്തു ഷമി തനിക്കൊപ്പം വീട്ടിലാണ് താമസിച്ചിരുന്നതെന്നാണ് സുഹൃത്തായ ഉമേഷ് പറയുന്നത്. ആ ഘട്ടത്തിൽ ഷമി എല്ലാത്തിനെതിരേയും പോരാടുകയായിരുന്നു. എനിക്കൊപ്പം വീട്ടിലാണ് അവൻ താമസിച്ചിരുന്നത്.

vachakam
vachakam
vachakam

ഒരു ദിവസം രാത്രിയിൽ 19ാം നിലയിലുള്ള തന്റെ ബാൽക്കണിയിൽ ഷമി നിൽക്കുന്നതായി കണ്ടതായും ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും അദ്ദേഹം അപ്പോൾ ചിന്തിച്ചിട്ടുണ്ടാവുമെന്നും ഉമേഷ് വ്യക്തമാക്കി.  ആ രാത്രിയിൽ അവൻ ജീവൻ അവസാനിപ്പിക്കാൻ പോലും ആലോചിച്ചിരുന്നതായിട്ടാണ് എനിക്കു തോന്നിയത്. പുലർച്ചെ നാലു മണിക്കു ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.

ഞാൻ അടുക്കളിയിലേക്കു പോകവെയാണ് ഷമി ബാൽക്കണിയിൽ കയറി നിൽക്കുന്നത് കണ്ടത്. ഞങ്ങൾ താമസിച്ച ഫ്‌ളാറ്റിന്റെ 19ാമത്തെ നിലയിലായിരുന്നു അത്. എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലായി. ഷമിയുടെ കരിയറിലെ ഏറ്റലും ദൈർഘ്യമേറിയ രാത്രിയും അതായിരിക്കുമെന്നു എനിക്കു തോന്നുന്നു.

പിന്നീടൊരു ദിസം ഞാനും ഷമിയും സംസാരിച്ചുകൊണ്ടിരിക്കെ അവ്‌ന്റെ ഫോണിലേക്കു ഒരു മെസേജ് വന്നു. ഒത്തുകളിയാരോപണത്തെക്കുറിച്ച്‌ അന്വേഷിച്ച കമ്മിറ്റിയുടെ ഭാഗത്തു നിന്നും ക്ലീൻചിറ്റ് ലഭിച്ചുവെന്നതായിരുന്നു ആ മെസേജ്. അന്നു അവൻ വളരെയധികം സന്തോഷവാനായാണ് കാണപ്പെട്ടത്. ലോകകപ്പ് നേടിയതു പോലെയായിരുന്നു ഷമിയുടെ ആഹ്ലാദമെന്നും ഉമേഷ് വ്യക്തമാക്കി.  പരിക്കിനെ തുടർന്ന് ഷമി ഇപ്പോൾ കളിക്കളത്തിന് പുറത്താണ്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിന് ശേഷം അദ്ദേഹം മത്സര രംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഉടൻ കളത്തിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam