'കോലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരും, പക്ഷെ കാര്യങ്ങൾ ഇങ്ങനെ നടക്കണം'; മൈക്കല്‍ ക്ലാര്‍ക്ക്

JUNE 7, 2025, 4:47 AM

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടാൽ സെലക്ടർമാരും ടീം മാനേജ്‌മെന്റും വിരാട് കോഹ്‌ലിയെ തിരിച്ചുവിളിക്കുമെന്ന് ഓസ്‌ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 5-0 ന് തോറ്റാൽ ഇന്ത്യ കോഹ്‌ലിയെ തിരിച്ചുവിളിക്കും. ആരാധകരും ടീം മാനേജ്‌മെന്റും ആവശ്യപ്പെട്ടാൽ വിരമിക്കൽ തീരുമാനം പിന്‍വലിച്ച് ടീമിലേക്ക് തിരിച്ചെത്തും. ടെസ്റ്റ് ക്രിക്കറ്റിനോടുളള കോലിയുടെ അഭിനിവേശം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

കഴിഞ്ഞ മാസം കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 36 കാരനായ കോഹ്‌ലി 123 ടെസ്റ്റുകളിൽ നിന്ന് 30 സെഞ്ച്വറികൾ ഉൾപ്പെടെ 9230 റൺസ് നേടിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam