മെക്‌സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഓച്ചോവ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നും വിരമിച്ചു

JULY 24, 2026, 10:37 AM

ഫുട്‌ബോൾ ലോകകപ്പുകളിൽ വിസ്മയിപ്പിച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ മെക്‌സിക്കൻ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഓച്ചോവ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു.

41-ാം വയസ്സിലാണ് താരം ബൂട്ട് അഴിച്ചുവെക്കുന്നത്. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ആറ് ഫിഫ ലോകകപ്പുകളിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച അപൂർവ താരങ്ങളുടെ പട്ടികയിലാണ് ഓച്ചോവയും ഇടംനേടിയത്.

2006 മുതൽ 2026 വരെ തുടർച്ചയായി ലോകകപ്പ് വേദിയിലെത്തിയ അദ്ദേഹം മെക്‌സിക്കോയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. മെക്‌സിക്കോയ്ക്കായി 150ലധികം രാജ്യാന്തര മത്സരങ്ങളിൽ ഗോൾവല കാത്ത ഓച്ചോവ, ലോകകപ്പ് വേദിയിൽ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളിലൂടെയാണ് 'ലോകകപ്പ് സ്‌പെഷ്യലിസ്റ്റ് ' എന്ന വിശേഷണം നേടിയത്. 2014 ബ്രസീൽ ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെതിരെ നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളുടെ നിരവധി ശ്രമങ്ങൾ തടഞ്ഞ് നടത്തിയ ആറ് നിർണായക സേവുകൾ അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും ഓർക്കപ്പെടുന്നു.

vachakam
vachakam
vachakam

2018 റഷ്യ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ മെക്‌സിക്കോ 1-0ന് അട്ടിമറിച്ച മത്സരത്തിലും ഓച്ചോവയുടെ പ്രകടനം നിർണായകമായിരുന്നു. 2022 ഖത്തർ ലോകകപ്പിൽ പോളണ്ടിനെതിരെ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പെനാൽറ്റി രക്ഷപ്പെടുത്തിയതും ആരാധകർക്ക് മറക്കാനാകാത്ത നിമിഷമാണ്. ദേശീയ ടീമിനൊപ്പം അഞ്ച് തവണ കോൺകകാഫ് ഗോൾഡ് കപ്പ് കിരീടവും നേടിയ ഓച്ചോവ, ക്ലബ് തലത്തിൽ മെക്‌സിക്കൻ ക്ലബ്ബുകൾക്കൊപ്പം ഫ്രാൻസിലെ അജാക്‌സിയോ, സ്‌പെയിനിലെ മലാഗ, ബെൽജിയത്തിലെ സ്റ്റാൻഡേർഡ് ലിയേജ്, ഇറ്റലിയിലെ സലെർനിറ്റാന എന്നിവയ്ക്കായും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് വിരാമമിടുന്ന ഓച്ചോവ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളെന്ന പദവിയോടെയാണ് കളമൊഴിയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam