ചൈനീസ് ജനതയോട് മാപ്പ് പറഞ്ഞ് എംബാപ്പെയും റയൽ മാഡ്രിഡും

OCTOBER 31, 2026, 9:14 AM

ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാനും സ്ഥാപക നേതാവുമായ മാവോ സെതൂങ്ങിനെ 'ഏകാധിപതി' എന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരാമർശത്തിൽ ചൈനീസ് ജനതയോട് പരസ്യമായി മാപ്പ് പറഞ്ഞ് റയൽ മാഡ്രിഡ്.

എംബാപ്പെയുടെ വാക്കുകൾ ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തെയും വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ ക്ലബ്ബ്, താരത്തിന്റെ മാപ്പപേക്ഷയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്.

ചൈനയോടും അവിടുത്തെ ചരിത്രത്തോടും സംസ്‌കാരത്തോടും തങ്ങൾക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും റയൽ മാഡ്രിഡിനെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ചൈനീസ് ആരാധകരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ക്ലബ്ബ് വ്യക്തമാക്കി.

vachakam
vachakam
vachakam

'ദി ബ്രിഡ്ജ് ' എന്ന ഫ്രഞ്ച് ടോക്ക് ഷോയ്ക്കിടെയാണ് വിവാദത്തിനടിസ്ഥാനമായ സംഭവം ഉണ്ടായത്. മാവോ സെതൂങ്ങിന്റെ ശരീരത്തിൽ എംബാപ്പെയുടെ മുഖം ചേർത്തുവെച്ചുള്ള ഒരു മീമിനെക്കുറിച്ച് സംസാരിക്കവെയാണ് താരം ഈ പരാമർശം നടത്തിയത്. തനിക്ക് ഏറ്റവും കൂടുതൽ ചിരി വരുന്നത് ഈ വീഡയോ കാണുമ്പോഴാണെന്നും, അത് ഒരു ചൈനീസ് ഏകാധിപതിയുടെ വീഡിയോ ആണെന്ന് കരുതുന്നുവെന്നുമാണ് താരം പറഞ്ഞത്. ഇതിന് പിന്നാലെ ചൈനീസ് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയായിരുന്നു.

പരാമർശം വിവാദമായതോടെ എംബാപ്പെയുമായി ഒപ്പിട്ടിരുന്ന മൂന്ന് പ്രമുഖ ചൈനീസ് കമ്പനികൾ താരവുമായുള്ള വാണിജ്യ കരാറുകൾ ഉടനടി റദ്ദാക്കി. കൂടാതെ ചൈനീസ് സർക്കാർ മാധ്യമമായ സി.സി.ടി.വിയുടെ ന്യൂസ് ആപ്പുകളിൽ നിന്ന് എംബാപ്പെയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യാനും ലാ ലിഗ മൽസരങ്ങളുടെ സംപ്രേഷണം ചൈനയിൽ നിർത്തിവെക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

തന്റെ പരാമർശം തെറ്റായിപ്പോയെന്ന് സമ്മതിച്ച് എംബാപ്പെയും രംഗത്തെത്തിയിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ മനപൂർവ്വം പറഞ്ഞതല്ലെന്നും ചൈനീസ് ജനതയോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി.

vachakam
vachakam
vachakam

റയൽ മാഡ്രിഡിന് പുറമെ സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാ ലിഗയും ചൈനയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. എംബാപ്പെയുടേത് വ്യക്തിപരമായ പരാമർശം മാത്രമാണെന്നും ലീഗുമായി ഇതിന് ബന്ധമില്ലെന്നും ലാ ലിഗ പ്രസിഡന്റ് ഹാവിയർ തെബാസ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam