ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി ഇഷാൻ കിഷൻ

NOVEMBER 2, 2026, 8:08 AM

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ വൻ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ.

ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ട്വന്റി20 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഇഷാൻ സ്വന്തമാക്കിയത്.

ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ 32 പന്തിൽ 61 റൺസ് (5 ഫോർ, 5 സിക്‌സർ) അടിച്ചുകൂട്ടിയതോടെയാണ് 2026ൽ ഇഷാന്റെ ആകെ റൺസ് നേട്ടം 1220ൽ എത്തിയത്. 2022ൽ സൂര്യകുമാർ യാദവ് കുറിച്ച 1164 റൺസിന്റെ ഓൾടൈം ഇന്ത്യൻ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

vachakam
vachakam
vachakam

ഈ മിന്നുന്ന പ്രകടനത്തോടെ അന്താരാഷ്ട്ര ട്വന്റി20 യിൽ 2000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടവും ഇഷാൻ കിഷൻ തങ്ങളുടെ പേരിൽ കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam