ചെൽസിക്കു മുന്നിൽ തകർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ നാലാം തോൽവി

NOVEMBER 1, 2026, 7:32 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ചെൽസിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ പരാജയം.

ഇതോടെ ലീഗിൽ 16-ാം സ്ഥാനത്തായ മുൻ ചാമ്പ്യന്മാർ തരംതാഴ്ത്തലിന്റെ വക്കിലാണ്. ഒടുവിൽ കളിച്ച ഒമ്പത് മൽസരങ്ങളിലും വിജയം നേടാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. 1988 ഒക്ടോബർനവംബറിന് ശേഷമുള്ള ക്ലബ്ബിന്റെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.

ചെൽസിക്കെതിരായ മൽസരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച യുണൈറ്റഡ് രണ്ടാം പകുതിയിൽ തകരുകയായിരുന്നു. 50-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിലൂടെ ചെൽസി ലീഡെടുത്തു. 63-ാം മിനിറ്റിൽ യുണൈറ്റഡിന് അടുത്ത തിരിച്ചടി കിട്ടി. ലിസാന്ദ്രോ മാർട്ടിനെസ് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായി. വെസ്ലി ഫൊഫാനയുടെ മുഖത്ത് കൈ കൊണ്ടിടിച്ചതിന് വാർ പരിശോധനയിലൂടെയാണ് റഫറി ലിസാന്ദ്രോയ്ക്ക് മഞ്ഞക്കാർഡ് നൽകിയത്. ഇതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കോൾ പാൽമർ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി.

vachakam
vachakam
vachakam

ഈ സീസണിൽ ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയ ചെൽസി വിങ്ങർ എസ്റ്റേവിയോ മൂന്നാം ഗോളും അടിച്ചുകയറ്റിയെങ്കിലും നേരിയ വ്യത്യാസത്തിൽ ഓഫ്‌സൈഡ് വിധിച്ചതിനാൽ അത് അനുവദിക്കപ്പെട്ടില്ല. ആദ്യ പകുതിയിൽ യുണൈറ്റഡ് പന്ത് വലയിലെത്തിച്ചിരുന്നുവെങ്കിലും, മാറ്റിയുസ് കുൺഹയുടെ ഹെഡർ വാർ പരിശോധനയിലൂടെ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി നിഷേധിക്കുകയായിരുന്നു.

വിജയത്തോടെ ചെൽസി 16 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam