എം.സി.എ പ്രസിഡന്റ് ന്യൂയോർക്കിൽ മരിച്ചു

JUNE 11, 2024, 2:23 PM

ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ -പാകിസ്ഥാൻ മത്സരം കാണാൻ ന്യൂയോർക്കിലെത്തിയ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) പ്രസിഡന്റ് അമോൽ കാലെ (47) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. എം.സി.എ സെക്രട്ടറി അജിങ്ക്യ നായിക്, അപെക്‌സ് കൗൺസിൽ മെമ്പർ സൂരജ് സമത് എന്നിവർക്കൊപ്പമാണ് കാലെ ന്യൂയോർക്കിലെ നാസ്സൊ സ്റ്റേഡിയത്തിൽ ഇന്ത്യ -പാകിസ്ഥാൻ മത്സരം കണ്ടത്.

1983ലെ ഏകദിന ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്ന സന്ദീപ് പാട്ടീലിനെ വാശിയേറിയ പോരാട്ടത്തിൽ തോൽപ്പിച്ചാണ് 2022 ഒക്ടോബറിൽ കാലെ എം.സി.എ പ്രസിഡന്റായത്.

നാഗ്പൂർ സ്വദേശിയായ കാലെ ഒരു ദശാബ്ദത്തിലധികമായി വിവിധ ബിസിനസുകളുമായി മുംബയിലാണുള്ളത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ അടുത്ത സുഹൃത്തുകൂടിയാണ് അദ്ദേഹം. ഇന്ത്യൻ സ്ട്രീറ്റ് ക്രിക്കറ്റ് ലീഗിന്റെ പ്രധാന പ്രമോട്ടർമാരിൽ ഒരാളായിരുന്നു.

vachakam
vachakam
vachakam

അടുത്ത സീസൺ മുതൽ മുംബയ് രഞ്ജി ടീമിന് പ്രതിഫലം ഇരട്ടിയാക്കാനുള്ള നിർണായക തീരുമാനം കാലെയുടെ നേതൃത്തിൽ എടുത്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam