ഗോൾകീപ്പിംഗ് ശക്തിപ്പെടുന്നതിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ബെൽജിയൻ ഗോൾകീപ്പറായ സെൻ ലാമൻസിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.
എമി മാർട്ടിനസിനായി യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ എമിക്കായി 30 മില്യണോളം ആസ്റ്റൺ വില്ല ആവശ്യപ്പെടുന്നതിനാലാണ് യുണൈറ്റഡിന്റെ വേറൊരു ശ്രമം.
നിലവിൽ റോയൽ ആന്റ്‌വെർപ്പിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ലാമൻസ്, മികച്ച സേവിംഗ്‌സിലൂടെയും ശാന്തമായ പ്രകടനത്തിലൂടെയും യൂറോപ്പിലെ പല ക്ലബ്ബുകളുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 23കാരനായ ഈ താരത്തിന് 2027 വരെ ബെൽജിയൻ ക്ലബ്ബുമായി കരാറിലുണ്ട്. ഏകദേശം 17 മില്യൺ പൗണ്ടാണ് (ഏകദേശം 145 കോടി) താരത്തിന് വേണ്ടി നൽകേണ്ടി വരിക.
ഇതിനകം കുഞ്ഞ്യയെയും എംബ്യൂമോയെയും സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു ഗോൾ കീപ്പറിനെയും ഒരു സ്‌ട്രൈക്കറെയും ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്