ചെല്‍സിയുടെ ചങ്ക് തകർത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി 

MAY 26, 2023, 9:40 AM

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിലേക്ക്. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്താണ് ചുവന്ന ചെകുത്താന്മാര്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയത്.

ഓള്‍ഡ്‌ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു യുണൈറ്റഡിന്‍റെ ജയം.കാസിമിറോ, ആന്തോണി മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോളടിച്ചപ്പോള്‍ ചെല്‍സിക്കായി ആശ്വാസ ഗോള്‍ നേടിയത് ജാവോ ഫെലിക്‌സാണ്.

ഈ ജയത്തോടെ ചുവന്ന ചെകുത്താന്‍മാര്‍ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും മുന്നേറി. 37 മത്സരങ്ങളില്‍ 22 ജയം സ്വന്തമാക്കിയ യുണൈറ്റഡിന് 70 പോയിന്‍റാണ് നിലവില്‍.

vachakam
vachakam
vachakam

ചെല്‍സിക്കെതിരെ ഒരു സമനില സ്വന്തമാക്കിയാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗ് യോഗ്യത ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സമനിലയോടെ കളിയവസാനിപ്പിക്കാന്‍ യുണൈറ്റഡ് ഒരുക്കമായിരുന്നില്ല. ആദ്യപകുതിയില്‍ ആറാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ലീഡ് പിടിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam