ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്ത്. എവേ ഗ്രൗണ്ടിൽ നടന്ന 33-ാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എഫ്‌സി 1-0ന് ബേൺലിയെ പരാജയപ്പെടുത്തിയതോടെയാണിത്. അഞ്ചാം മിനിറ്റിൽ സൂപ്പർ താരം എർലിംഗ് ഹാലണ്ടായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്കായി ജയം കുറിച്ച് ഗോൾ നേടിയത്. ജെറെമി ഡോക്കുവിന്റെ അസിസ്റ്റിലായിരുന്നു ഗോൾ പിറന്നത്.തോൽവിയോടെ ബേൺലി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. അടുത്ത സീസണിൽ ബേൺലി ഇഎഫ്എൽ ചാമ്പ്യൻഷിപ്പിൽ കളിക്കും.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 200 ദിനം ഒന്നാം സ്ഥാനത്ത് തുടർന്ന് ആഴ്‌സണൽ എഫ്‌സിയെ മാഞ്ചസ്റ്റർ സിറ്റി എഫ്‌സി പിന്തള്ളി. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനെ കീഴടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി കിരീട പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക് എത്തിച്ചത്.
ലീഗിൽ 33 മത്സരങ്ങൾ പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ സിറ്റി എഫ്‌സിക്കും ആഴ്‌സണൽ എഫ്‌സിക്കും 70 പോയിന്റ് വീതമാണ്. ഇരുടീമിനും 21 ജയവും ഏഴ് സമനിലയും. ഗോൾ വ്യത്യാസത്തിലും +37 ഇരുടീമും തുല്യതയിൽ. പോയിന്റ്, ഗോൾ വ്യത്യാസം എന്നിവയിൽ തുല്യരായതിനാൽ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നത് നേടിയ ഗോൾ കണക്കിലൂടെ. നേടിയ ഗോളിൾ മാഞ്ചസ്റ്റർ സിറ്റിയാണ് (66) ആഴ്‌സണലിനേക്കാൾ (63) മുന്നിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
