അടുത്ത വർഷം യു.എസിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ഫിഫ ഫുട്‌ബോൾ ലോകകപ്പിന് മുൻപാകെ വിരമിക്കുമെന്ന സൂചന നൽകി അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസി.
ബ്യൂണസ് അയേഴ്‌സിൽ സ്വന്തം നാട്ടിലെ ദേശീയ ജഴ്‌സിയിലുള്ള അവസാന ഔദ്യോഗിക മത്സരത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെസി രണ്ട് ഗോൾ അടിച്ച മത്സരത്തിൽ വെനസ്വേലക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് അർജന്റീന ജയിച്ചിരുന്നു.
മറ്റൊരു ലോകകപ്പ് കളിക്കുമെന്ന് താൻ കരുതുന്നില്ലെന്നും പ്രായം കണക്കിലെടുക്കുമ്പോൾ അങ്ങനെ വിചാരിക്കാനേ തരമുള്ളൂവെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു. ദിവസം കഴിയും തോറും നല്ലത് തോന്നിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, എല്ലാത്തിലുമുപരി എന്നോട് എനിക്ക് സത്യസന്ധത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 38 വയസ്സുണ്ട് മെസിക്ക്. 2026ലെ ലോകകപ്പ് ആരംഭിക്കുമ്പോൾ 39-ം ജന്മദിനത്തിന് 13 ദിവസം മാത്രമേ ബാക്കിയുണ്ടാകൂ. നിലവിൽ ലോകകപ്പ് ചാമ്പ്യന്മാരാണ് അർജന്റീന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്