കെ.സി.എൽ രണ്ടാം സീസണിൽ കന്നി കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ 75 റൺസിനാണ് കൊച്ചി തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വിപുലിനെ(1) നഷ്ടമായി. എന്നാൽ മറുവശത്ത് തകർത്ത് അടിച്ച വിനൂപ് മനോഹരൻ സ്‌കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. 30 പന്തിൽ നിന്ന് 70 റൺസ് നേടിയ വിനൂപ് പുറത്താകുമ്പോൾ കൊച്ചിയുടെ സ്‌കോർ 7.3 ഓവറിൽ 83 റൺസ്.
4 സിക്‌സും 9 ഫോറും ആണ് വിനൂപിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പിന്നാലെ കൊച്ചി ബാറ്റിംഗ് തകർച്ച നേരിട്ടു. 13 റൺസ് ചേർക്കുന്നതിനിടെ അവർക്ക് 4 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അവസാന ഓവറുകളിൽ ആൽഫി ഫ്രാൻസിസ് കത്തിക്കയറിയതോടെ കൊച്ചി മികച്ച സ്‌കോറിൽ എത്തി. 25 പന്ത് നേരിട്ട ആൽഫി മൂന്ന് സിക്‌സ് അടക്കം 47 റൺസ് ആണ് അടിച്ചെടുത്തത്. 30 പന്തിൽ 70 റൺസ് നേടിയ ഓപ്പണർ വിനൂപ് മനോഹരനും അവസാന ഓവറുകളിൽ കത്തിക്കയറിയ ആൽഫി ഫ്രാൻസിസ് (25 പന്തിൽ 47) ആണ് കൊച്ചിയെ മികച്ച സ്‌കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ 182 വിജയലക്ഷ്യമായി ഇറങ്ങിയ കൊല്ലത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഭരതിനെ നഷ്ടമായി. പിന്നീട് വന്ന ആർക്കും നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ കൊല്ലത്തിന്റെ പോരാട്ടം 16.3 ഓവറിൽ അവസാനിച്ചു. അഞ്ച് താരങ്ങൾ മാത്രമാണ് കൊല്ലത്തിനായി രണ്ടക്കം കടന്നത്. വിഷ്ണു വിനോദും ഫൈനലിൽ നിരാശപ്പെടുത്തി. ക്യാപ്ടൻ സച്ചിൻ ബേബി 17 റൺസ് എടുത്ത് പുറത്ത് ആയതോടെ കൊല്ലത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചിരുന്നു. അജീഷ് ആണ് പുറത്താക്കിയത്. സഞ്ജു സാംസണിന്റെ അഭാവം ഒരു തരത്തിലും ബാധിക്കാതെ ആയിരുന്നു കൊച്ചിയുടെ പടയോട്ടം.
കൊച്ചിക്കായി ജെറിൻ പി.എസ് മൂന്നും നായകൻ സാലി സാംസൺ, കെ.എം ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവർ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. സ്‌കോർ: കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 181-8(20) ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് 106-10(16.3)
അവാർഡുകൾ
ചാംപ്യന്മാർക്കുള്ള കിരീടവും മുപ്പത് ലക്ഷം രൂപയുടെ ചെക്കും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള 20 ലക്ഷം രൂപയുടെ ചെക്ക് കെ.സി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ കൈമാറി.
ടൂർണ്ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൗളിംഗിലും തിളങ്ങിയ അഖിൽ സ്‌കറിയയാണ് പരമ്പരയുടെ താരം. അഖിലിനുള്ള പുരസ്‌കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയൽ കിച്ചൺ ഉടമ അനസ് താഹ സമ്മാനിച്ചു.
പ്ലെയർ ഓഫ് ദ ടൂർണമെന്റ് - അഖിൽ സ്‌കറിയ (കാലിക്കറ്റ്), പർപ്പിൾ ക്യാപ്പ് - അഖിൽ സ്‌കറിയ, ഓറഞ്ച് ക്യാപ്പ് - കൃഷ്ണപ്രസാദ് (ട്രിവാൻഡ്രം), എമർജിംഗ് പ്ലെയർ - അഭിജിത് പ്രവീൺ (ട്രിവാൻഡ്രം), ഫെയർ പ്ലേ - കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, കൂടുതൽ ഫോർ - അഹമ്മദ് ഇമ്രാൻ (തൃശൂർ).
പരമ്പരയുടെ താരം അഖിലിനുള്ള പുരസ്‌കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയൽ കിച്ചൺ ഉടമ അനസ് താഹ സമ്മാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്