രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

OCTOBER 12, 2025, 7:16 AM

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ ആണ് ഇത്തവണ രഞ്ജിയിൽ കേരളത്തെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്ടൻ. കഴിഞ്ഞ സീസണിൽ കേരളത്തെ നയിച്ച സച്ചിൻ ബേബിയും ടീമിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ തിളങ്ങിയ സൽമാൻ നിസാർ, അഹമ്മദ് ഇമ്രാൻ എന്നിവരും രഞ്ജി ടീമിലുണ്ട്.

കഴിഞ്ഞ സീസണിലും സൽമാൻ നിസാർ കേരളത്തിനായി രഞ്ജി ട്രോഫിയിൽ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയിൽ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്. എന്നാൽ ഫൈനലിൽ വിദർഭക്ക് മുന്നിൽ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്. ബാബാ അപരാജിതും അങ്കിത് ശർമയുമാണ് ടീമിലെ മറുനാടൻ താരങ്ങൾ.

എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. കേരളത്തിന് ഇത്തവണ കടുപ്പമേറിയ എതിരാളികളെയാണ് നേരിടേണ്ടത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ ടിമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 15 മുതൽ മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 25ന് മുള്ളൻപൂരിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെ നേരിടുന്ന കേരളം, നവംബർ ഒന്ന് മുതൽ തിരുവനന്തപുരം മംഗലാപുരം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കർണാടകയെ നേരിടും.

vachakam
vachakam
vachakam

നവംബർ എട്ട് മുതൽ സൗരാഷ്ട്രയെയും കേരളം ഇതേ ഗ്രൗണ്ടിൽ നേരിടും. നവംബർ 16 മുതൽ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മധ്യപ്രദേശിനെതിരായ മത്സരം. ജനുവരി 29 മുതൽ ഗോവ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമി ഗ്രൗണ്ടിലാണ് ഗോവക്കെതിരായ മത്സരം.

രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീം: മുഹമ്മദ് അസ്ഹറുദ്ദീൻ എം (ക്യാപ്ടൻ), ബാബാ അപരാജിത്ത് (വിസി), സഞ്ജു വി സാംസൺ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, എം.ഡി നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam