2025-26 ഫുട്‌ബോൾ സീസണിലേക്കുള്ള തങ്ങളുടെ പുതിയ എവേ കിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്തിറക്കി.
ക്ലബ്ബ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് ഈ പുതിയ കിറ്റ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. താരങ്ങൾ അണിഞ്ഞ ഈ ജേഴ്‌സിയിൽ പ്രധാനമായും ഇളം നീല നിറവും കടും നീല നിറത്തിലുള്ള ഡിസൈനുകളുമാണുള്ളത്.
SIX5SIX എന്ന ബ്രാൻഡുമായി സഹകരിച്ചാണ് ഈ പുതിയ എവേ കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജേഴ്‌സിയിൽ സ്‌പോൺസറായ 'വൈറ്റ് ഗോൾഡി'ന്റെ പേര് വ്യക്തമായി കാണാം. സ്റ്റൈലിഷായ കൈയ്യുടേയും (sleeve) ഡിസൈനുകളോടൊപ്പം മലയാള ലിപിയും ഷർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
